Today: 21 Dec 2024 GMT   Tell Your Friend
Advertisements
മനുഷ്യ ശരീരത്തിനുള്ളില്‍ നേരിട്ടു ചെന്ന് മരുന്നെത്തിക്കുന്ന റോബോട്ട്
Photo #1 - Singapore - Otta Nottathil - tiny_robot_ntu_singapore
സിംഗപ്പൂര്‍: മനുഷ്യ ശരീരത്തിനുള്ളില്‍ എവിടെയും കടന്നു ചെന്ന് മരുന്നുകള്‍ വിതരണം ചെയ്യാന്‍ കഴിവുള്ള റോബോട്ടിനെ വികസിപ്പിച്ചെടുത്തു. സിംഗപ്പൂരിലെ എന്‍ടിയുവിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൗതുകകരവും ഏറെ പ്രതീക്ഷാ നിര്‍ഭരവുമായ ഈ കുഞ്ഞന്‍ റോബോട്ടിന്‍റെ സ്രഷ്ടാക്കള്‍. ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സകളിലേയ്ക്ക് ഈ കുഞ്ഞന്‍ റോബോട്ടുകളുടെ പ്രവര്‍ത്തനം സഹായകമാകും എന്നാണ് വിലയിരുത്തല്‍.

എന്‍ടിയുവിന്‍റെ സ്കൂള്‍ ഒഫ് മെക്കാനിക്കല്‍ ആന്‍ഡ് എയ്റോസ്പേസ് എന്‍ജിനീയറിങിലെ എന്‍ജിനീയര്‍മാരാണ് ഈ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യ ശരീരത്തിലേയ്ക്ക് നാലു വ്യത്യസ്ത മരുന്നുകള്‍ വരെ കൊണ്ടു പോകാനും വ്യത്യസ്ത ഡോസുകളില്‍ നല്‍കാനും കഴിയുന്ന മിനിയേച്ചര്‍ റോബോട്ടുകളുടെ കന്നിയങ്കമാണ് ഇത്.

ഈ മിനിയേച്ചര്‍ റോബോട്ടുകള്‍ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതും ചികിത്സാഫലങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ ശേഷിയുള്ള കൃത്യതയുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതുമാണ് എന്ന് ഗവേഷക സംഘം ഉറപ്പു നല്‍കുന്നുണ്ട്.രോഗിക്കായി നിശ്ചയിച്ച മരുന്നു വിതരണത്തിനായി ഈ റോബോട്ടുകളെ കാന്തിക ക്ഷേത്രങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്.
- dated 20 Nov 2024


Comments:
Keywords: Singapore - Otta Nottathil - tiny_robot_ntu_singapore Singapore - Otta Nottathil - tiny_robot_ntu_singapore,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us